തൃശൂർ മണ്ണുത്തി വെട്ടിക്കലിലുള്ള ഐറിൻ ഫേബ് എന്ന സ്ഥാപനം ഈ കൊവിഡ് കാലത്ത് ശ്രദ്ധയാകുകയാണ്. സുമോജ, മനോജ് എന്നീ രണ്ടുപേർ ഇരുമ്പ് കമ്പി കൊണ്ട് നിർമ്മിച്ച കൊവിഡ് ബോധവത്കരണ ശില്പം ആരെയും ആകർഷിക്കുന്നതാണ്. 25 ദിവസമെടുത്തു ഇത് നിർമ്മിക്കാൻ. 15,000 രൂപ നിർമ്മാണ ചെലവ്. കൊവിഡിൽ നിന്നും മാറി നിൽക്കുന്ന അമ്മയും മകനുമാണ് ശില്പത്തിന്റെ രൂപം. ഇതിന് മുമ്പും പലതരത്തിലുള്ള ബോധവത്കരണ ശില്പങ്ങൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തും ഇവർ ഇവരുടെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. പൂനെയിൽ നാല് കൊല്ലം മുമ്പ് ഇരുമ്പ് കൊണ്ട് തന്നെ അമ്മയുടെയും കുഞ്ഞിന്റെയും കൂറ്റൻ ശില്പം ഉണ്ടാക്കിയിട്ടുണ്ട്. മണ്ണുത്തി ഹൈേവേയിൽ കാണികൾക്ക് കൊവിഡ് ജാഗ്രതയായി ഈ ശില്പം ഇന്നും നിലകൊള്ളുന്നു.
കാമറ : റാഫി എം. ദേവസി