kisansabha

കിസാൻ സഭ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാള താപാലാപ്പീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ.വി. വസന്ത്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കേന്ദ്രസർക്കാർ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ ന​ൽ​കി ക​ർഷ​ക​രെ വ​ഞ്ചി​ക്കുകയാണെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്ത്കുമാർ പറഞ്ഞു. വഞ്ചന തുടർന്നാൽ അതിശക്തമായ സമരപരിപാടികളുമായി കിസാൻ സഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കിസാൻ സഭ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാള താപാലാപ്പീസിനു മുമ്പിൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബു പോൾ അദ്ധ്യക്ഷത വഹിച്ചു. ബൈജു മണന്തറ, ഇ.എസ്. സാബു, സുഗതൻ മണ്ഡല എന്നിവർ സംസാരിച്ചു. അന്നമനടയിൽ ഇ.കെ. അനിലൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കോഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കുഴൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടന്ന സമരം പി.എഫ്. ജോൺസൺ ഉദ്ഘാടനം ചെയ്തു. ജെയിംസ് കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ചു. പുത്തൻചിറ സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പൊയ്യയിൽ അഡ്വ:ജോജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ സുരേഷ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഇസ്മാലി അദ്ധ്യക്ഷത വഹിച്ചു.