തൃശൂർ : കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരിക്കെ നിര്യാതനായ ടി.വി ബാബുവിൻ്റെ അമ്പതാം ചരമദിനവും കെ.പി.എം.എസ് നേതൃത്വത്തിൽ നിർമ്മിച്ച സ്മൃതി മണ്ഡപത്തിൻ്റെ സമർപ്പണവും പുഷ്പാർച്ചന ചടങ്ങുകളും ഇന്ന് രാവിലെ 11.30 ന് ചിറക്കൽ -കോട്ടം ശ്മശാനത്തിൽ നടത്തും. കൊവിഡ് 19ൻ്റെ സാഹചര്യത്തിൽ മുഴുവൻ ചട്ടങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ യൂണിയൻ നേതാക്കളായ ലോചനൻ അമ്പാട്ട്, സി.എ ശിവൻ, കെ.ടി.ചന്ദ്രൻ, സി.കെ ലോഹിതാക്ഷൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.