തൃശൂർ: കർശന സുരക്ഷാ ക്രമീകരണങ്ങളോടെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇന്നലെ രാവിലെ തുടങ്ങി. ഉച്ചയ്ക്ക് ശേഷം എസ്.എസ്.എൽ.സി ഫിസിക്‌സ് പരീക്ഷയും നടന്നു. രാവിലെ വി.എച്ച്.എസ്.ഇ പരീക്ഷയും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് മാസ്‌ക് ധരിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളുകളിലെത്തിയത്. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കുട്ടികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9:45 മുതൽ 12:30 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടന്നത്. പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നീ വിഷയങ്ങളിലും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃത സാഹിത്യം, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് പരീക്ഷ നടന്നത്. ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 4 മണി വരെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ.
പരീക്ഷയെഴുതുന്നത്
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ആകെ 73,755
പ്ലസ് വൺ വിഭാഗം 37,337
പ്ലസ്ടു വിഭാഗം 36,418
ഹയർ സെക്കൻഡറിയിൽ പ്ലസ് ടു വിഭാഗം 33,920
ഹയർ സെക്കൻഡറി പ്ലസ് വൺ വിഭാഗം 34,944
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ 2,393
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് ടു 2,498