തൃശൂർ: അമൃതം പദ്ധതിയിൽ കൂടി വെള്ളവിതരണത്തിനായി ചെലവഴിക്കുന്ന 140 കോടി രൂപ പാഴ്ചെലവാകാതിരിക്കാൻ പീച്ചിയിൽ സ്ഥാപിക്കുന്ന 20 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള ജലം തൃശൂരിലെത്തിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. പീച്ചിയിൽ അധികം ഉത്പാദിപ്പിക്കുന്ന വെള്ളം തൃശൂരിൽ എത്തിക്കാൻ അമൃതം പദ്ധതിയിൽ തുക വകയിരുത്തിയിട്ടില്ല. ഇക്കാര്യം മറച്ചുവച്ച് എൽ.ഡി.എഫ് ഭരണ നേതൃത്വം ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. കാലഹരണപ്പെട്ടുവെന്ന് ഭരണപക്ഷം നിരന്തരം പ്രചരിപ്പിക്കുന്ന 60 വർഷം മുമ്പിട്ട 14.5 ദശലക്ഷം ലിറ്റർ മാത്രം വാഹകശേഷിയുള്ള 600 എം.എം പൈപ്പ് ലൈനിലൂടെ എങ്ങനെ 20 ദശലക്ഷം ലിറ്റർ വെള്ളം എത്തിക്കുമെന്ന സാങ്കേതിക വാദത്തിന് മറുപടി പറയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എൽ.ഡി.എഫ് ഭരണ നേതൃത്വമെന്ന് രാജൻ പല്ലൻ പറഞ്ഞു.