തൃശൂർ: ജില്ലയിൽ ഇന്നലെ കൊവിഡ് കേസുകളില്ല. ആശുപത്രികളിലുള്ള 53 പേരുൾപ്പെടെ ആകെ 10,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 10 പേർ ഇന്നലെ ആശുപത്രി വിട്ടു. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 93 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ 2,095 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 185 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുള്ള 554 ആളുകളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.
393 ഫോണുകളാണ് ജില്ലാ കൺട്രോൾ സെല്ലിൽ വന്നത്. 174 പേർക്ക് കൗൺസലിംഗ് നൽകി. ഏഴ് അന്തർ സംസ്ഥാന ബസുകൾ 31 യാത്രക്കാരുമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലെത്തി. ഇവരെ വീടുകളിലും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 689 പേരെ സ്‌ക്രീൻ ചെയ്തു. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1208 പേരെയും മത്സ്യ മാർക്കറ്റിൽ 2,235 പേരെയും ബസ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ 110 പേരെയും സ്‌ക്രീൻ ചെയ്തു.