ചാലക്കുടി: തച്ചുടപ്പറമ്പ് പാടശേഖരത്തിലെ റോഡ് നിർമ്മാണം സംബന്ധിച്ച പ്രശ്‌നം ചർച്ച ചെയ്യുന്നതിന് നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗം വ്യാഴാഴ്ച നടക്കും. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ അടിയന്തരമായാണ് കൗൺസിൽ ചേരുന്നത്. മുപ്പതാം വാർഡിൽ കോൺഗ്രസ് കൗൺസിലർ കുളം നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്.

തണ്ണീർത്തടം ഇല്ലാതാക്കി ഒമ്പതു മീറ്റർ വിതിയിൽ റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചത് ഭൂമാഫിയകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തുവന്നതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇവർ നിർമ്മാണം തടയുകയും ചെയ്തു. തുടർന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ റോഡ് നിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു.

ഇതിനിടെ നടന്ന നിർമ്മാണം ഭാഗികമായി തകർക്കപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകാൻ സി.പി.എം നേതാവ് ഒത്താശ ചെയ്‌തെന്ന ആരോപണവും പ്രശ്‌നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. പ്രതിപക്ഷ കോൺഗ്രസ് കൗൺസിലറുടെ നിലപാടിന് അംഗീകാരം കിട്ടുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ സ്വന്തം നേതാവ് തന്നെ കരുക്കൾ നീക്കിയ സംഭവവും പാർട്ടിപ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

റോഡ് നിർമ്മാണത്തെ എതിർക്കുന്ന പാർട്ടി നിലപാട് കൗൺസിൽ യോഗത്തിൽ അംഗീകരിക്കാൻ ശ്രമിച്ചാൽ പ്രതിപക്ഷം ശക്തമായി ഇത് നേരിടും. കൗൺസിലിന്റെ അവസാന നാളുകളിൽ ഇതൊരു രാഷ്ട്രീയ ആയുധമാക്കാൻ ഇരു വിഭാഗങ്ങളും തയ്യാറായേക്കുമെന്ന സൂചനകളുമുണ്ട്.

ചാലക്കുടി: തച്ചുടപ്പറമ്പ് പാടശേഖരത്തിലെ റോഡ് നിര്‍മ്മാണം സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം വ്യാഴാഴ്ച നടക്കും. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ അടിയന്തരമായാണ് കൗണ്‍സില്‍ ചേരുന്നത്. മുപ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കുളം നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്.

തണ്ണീര്‍ത്തടം ഇല്ലാതാക്കി ഒമ്പതു മീറ്റര്‍ വിതിയില്‍ റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് ഭൂമാഫിയകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇവര്‍ നിര്‍മ്മാണം തടയുകയും ചെയ്തു. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ റോഡ് നിര്‍മ്മാണം താത്കാലികമായി നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇതിനിടെ നടന്ന നിര്‍മ്മാണം ഭാഗികമായി തകര്‍ക്കപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ സി.പി.എം നേതാവ് ഒത്താശ ചെയ്തെന്ന ആരോപണവും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നിലപാടിന് അംഗീകാരം കിട്ടുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്വന്തം നേതാവ് തന്നെ കരുക്കള്‍ നീക്കിയ സംഭവവും പാര്‍ട്ടിപ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

റോഡ് നിര്‍മ്മാണത്തെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാട് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ശക്തമായി ഇത് നേരിടും. കൗണ്‍സിലിന്റെ അവസാന നാളുകളില്‍ ഇതൊരു രാഷ്ട്രീയ ആയുധമാക്കാന്‍ ഇരു വിഭാഗങ്ങളും തയ്യാറായേക്കുമെന്ന സൂചനകളുമുണ്ട്.