ചാലക്കുടി: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ പ്രവർത്തനങ്ങൾ ചാലക്കുടിയിൽ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. അംഗത്വ വിതരണം പുരോഗമിക്കുകയാണ്. ഉടൻ വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും. 60 വയസ് പൂർത്തിയായ എല്ലാവർക്കും പതിനായിരം രൂപ സർക്കാർ പെൻഷൻ നൽകണമെന്നാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജയിംസ് പാണാടൻ, ട്രഷറർ എ.എൻ.ജി ജോസ്, ചാലക്കുടി മേഖല കോ- ഓർഡിനേറ്റർ ടി.കെ. രാജൻ, മേലൂർ മേഖല കോ- ഓർഡിനേറ്റർ അനിലൻ പാട്ടത്തിപറമ്പിൽ, അനൂപ് പുത്തൻചിറ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.