ഒല്ലൂർ: മാന്ദാമംഗലം വല്ലൂരിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. വല്ലൂർ മൂഴിയിൽ ജനാർദ്ദനന്റെ വളർത്തുനായയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരാഴ്ച മുമ്പും ഈ മേഖലയിൽ പുലിയിറങ്ങിയിരുന്നു. അന്ന് പട്ടോലി വേണുവിന്റെ വളർത്തുനായയെ കൊന്നിരുന്നു. രണ്ട് വർഷം മുമ്പും ഈ മേഖലയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ പറയുന്നു. ഈ മേഖലയിൽ കാട്ടാന ശല്യം ഉണ്ടാകാറുണ്ടെങ്കിലും പുലി ശല്യം ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കാട്ടിൽ ആടിനെ മേയ്ക്കാൻ പോയയാൾ പുലിയെ കണ്ടതായി പറയുന്നു. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വൈദുതി ഈ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തനരഹിതമാണ്...