കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശത്തോട് അനുബന്ധിച്ച് തീരുമാനിച്ചത് പ്രകാരം നിർദ്ധന കുടുംബമായ തറയിൽ ബിന്ദു ഉദയന്റെ മകൾ രവീണയുടെ വിവാഹം നടത്തി. കൊടുങ്ങല്ലൂർ സേവാഭാരതിയും തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ലളിതമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. വെള്ളാപ്പിള്ളി ഭരതൻ മകൻ വൈശാഖാണ് വരൻ. തിരുവള്ളൂർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എൻ. രാജൻ, സേവാഭാരതി ജില്ലാ പ്രസിഡന്റ് മേജർ ജനറൽ ഡോ. വിവേകാനന്ദൻ, പി.ജി. ശശികുമാർ, ചന്ദ്രമോഹൻ കാത്തോളിൽ, വി.ജി. ഹരിദാസ്, ഉണ്ണിക്കൃഷ്ണൻ വലിയപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.