തൃശൂർ: വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിനും കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിനും ബി.ജെ.പി തെർമൽസ്‌കാനർ നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടി പ്രിൻസിപ്പൽ എൽ. വേണുഗോപാൽ, ഓഫീസ് സ്റ്റാഫ് സുഭാഷ് എന്നിവരും, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടി കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ജിൻസി ഓത്തോട്ടിൽ, പ്രിൻസിപ്പൽ ഡോ. അബി പോൾ എന്നിവരും ഏറ്റുവാങ്ങി .
കൗൺസിലർ എം.എസ്. സമ്പൂർണ്ണ, രഘുനാഥ്.സി.മേനോൻ, അബിൻസ് ജെയിംസ് ചിറ്റിലപ്പിള്ളി, വിപിൻ കുമാർ, ശ്രീജിത്ത് വാകയിൽ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.