മാള: കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മേഖലയിലെ തരിശുഭൂമിയിൽ കൃഷി ചെയ്യുന്ന പദ്ധതി കരുതലോടെ കരുത്തായ് സഹകാരിക്കൊപ്പം ബെന്നി ബെഹനാൻ എം.പി ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. പയർ, വെണ്ട, പടവലം, പാവക്ക, വഴുതന,കൊള്ളി എന്നിവയാണ് കൃഷി ചെയ്തത്. വരുന്ന ഓണത്തിനോടനുബന്ധിച്ച് ബാങ്ക് നടത്താനുദ്ദേശിക്കുന്ന ഓണച്ചന്തയിൽ ഇവിടെ വിളയുന്ന പച്ചക്കറികൾ വിൽക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ടി.എം നാസർ, വർഗീസ് കാച്ചപ്പിള്ളി എന്നിവർ വിത്ത് വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി നിക്സൺ, മെമ്പർമാരായ ബിന്ദു ബാബു, ടി.കെ ജിനേഷ്, ജൂലി ബെന്നി, വർഗീസ് വടക്കൻ എന്നിവർ പങ്കെടുത്തു.