anil-akkara
നമ്മുടെ വടക്കാഞ്ചേരി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം ഓണസമൃദ്ധി പച്ചക്കറി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവ്വഹിച്ചു.

തൃശൂർ : നമ്മുടെ വടക്കാഞ്ചേരി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം ഓണസമൃദ്ധി പച്ചക്കറി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവ്വഹിച്ചു. അനിൽ അക്കര എം.എൽ.എ യുടെ വീട്ടിലെ പച്ചക്കറിതോട്ടത്തിൽ വിത്ത് വിതച്ചായിരുന്നു ഉദ്ഘാടനം. നിയോജകമണ്ഡലത്തിലെ 90 കേന്ദ്രങ്ങളിലായി 180 ഏക്കറിൽ നാടൻ പച്ചക്കറി ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഉദ്പാദിപ്പിക്കുന്ന പച്ചക്കറി ചിങ്ങം ഒന്നിന് നിയോജകമണ്ഡലത്തിലെ ഒമ്പത്‌ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഓണച്ചന്തകളിൽ മിതമായ നിരക്കിൽ വിൽക്കും. ആഗസ്റ്റ് 28 ന് നിയോജകമണ്ഡലത്തിലെ മുഴുവൻ വീടുകളിലും പത്തിനം പച്ചക്കറിയടങ്ങിയ കിറ്റ് സൗജന്യമായി നൽകും. ചിങ്ങം ഒന്നിന് ഒമ്പത് കർഷകർക്ക് നാടൻ പശുകുട്ടികളെ വിതരണം ചെയ്യുകയും ചെയ്യും. ഇതിലേക്കായി ടി.എൻ. പ്രതാപൻ എം.പി ഒരു നാടൻ പശുക്കുട്ടിയെ കൈമാറി. രമ്യ ഹരിദാസ് എംപി, മുൻ എം.എൽ.എ പി.എ. മാധവൻ, രാജേന്ദ്രൻ അരങ്ങത്ത്, സി.വി കുരിയാക്കോസ്, ടി.ആർ ജയചന്ദ്രൻ, വി.ഒ ചുമ്മാർ തുടങ്ങിയവർ പങ്കെടുത്തു.