തൃശൂർ : തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണ നടപടി ഉപേക്ഷിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലയെ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കാർഷിക സർവകലാശാലയിലെ വിവിധ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു. സംസ്ഥാനത്തെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒയുടെ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാർഷിക സർവകലാശാല ആസ്ഥാന മന്ദിരം, മണ്ണുത്തി അഗ്രി. ടെക്. സെന്റർ, ഫോറസ്ട്രി കോളേജ്, ഹോർട്ടികൾച്ചറൽ കോളേജ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി ഡെന്നി, കെ.ആർ പ്രദീഷ്, പി.കെ. നൗഷാദ്, പി.ബി സുമേഷ്, സി. സുജാത, ബിജി എന്നിവർ നേതൃത്വം നൽകി.