bjp-obc-morcha
ചാവക്കാട് താലൂക്ക് തഹസിൽദാർ സി.എസ്.രാജേഷിന് നിവേദനം നൽകുന്നു

ചാവക്കാട്: ചാവക്കാട് താലൂക്കിലെ കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളിൽ തകർന്നു കിടക്കുന്ന കടൽഭിത്തികൾ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് തഹസിൽദാർ സി.എസ് രാജേഷിന് നിവേദനം സമർപ്പിച്ചു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അനിൽകുമാർ, ജനറൽ സെക്രട്ടറി സുരേഷ് നടുവത്ത് തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.