പുതുക്കാട്: റിബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കാട് മണ്ഡലത്തിൽ 5.98 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. കാരികുളം ചൊക്കന റോഡ് 1 കോടി, തൃക്കൂർ എസ്.എം.എസ് റോഡ് 80 ലക്ഷം, തലോർ കായൽ തോട് സംരക്ഷണം 63.06 ലക്ഷം, വെള്ളിക്കുളങ്ങര മോനൊടി റോഡ് 60ലക്ഷം, പുലക്കാട്ടുകര തലവാണിക്കര റോഡ് 25 ലക്ഷം, കടലാശ്ശേരി ഓടഞ്ചിറ എറവക്കാട് റോഡ് 10 ലക്ഷം, ഊമമ്പിള്ളി മന റോഡ് 25 ലക്ഷം, കോടാലി ഒമ്പതുങ്ങൽ റോഡ് 25 ലക്ഷം, ഞെള്ളൂർ വെണ്ടോർ റോഡ് 25 ലക്ഷം, മുത്രത്തിക്കര നമ്പൂതിരി മാസ്റ്റർ റോഡ് 20 ലക്ഷം, മുത്രത്തിക്കര പോങ്കോത്ര റോഡ് 20 ലക്ഷം, ആറാട്ടുപുഴ കോളനി റോഡ് 50 ലക്ഷം, നന്തിപുലം മാഞ്ഞൂർ ചക്കാലക്കടവ് റോഡ് 35 ലക്ഷം രൂപ എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.