തൃശൂർ: ആദ്യ കൊവിഡ് പൊസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേരിൽ രോഗസ്ഥിരീകരണം. ഏഴ് പുതിയ പൊസിറ്റീവ് കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും മുംബയിൽ നിന്നും ബംഗളുരുവിൽ നിന്നും തിരിച്ചെത്തിയ ഓരോരുത്തർക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്മാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (52), വേലൂപ്പാടം സ്വദേശിനി (55), പുതുക്കാട് സ്വദേശി (34), വരാക്കര സ്വദേശി (42) എന്നിവർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചു. മുബൈയിൽ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി (57), ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ കടവല്ലൂർ സ്വദേശിയായ യുവതി (21) എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
നിരീക്ഷണത്തിൽ ഇവർ
ആകെ 10,723
വീടുകളിൽ 10,668 പേർ
ആശുപത്രികളിൽ 55 പേർ
ഇന്നലെ മാത്രം
ആശുപത്രിയിൽ 8 പേർ
ഡിസ്ചാർജ് ചെയ്തത് 6
പരിശോധനയ്ക്ക് അയച്ചത്
147 സാമ്പിൾ
ആകെ അയച്ചത് 2242 സാമ്പിൾ
ഫലം ലഭിക്കാനുള്ളത് 243 എണ്ണം
വിവിധ മേഖലയിൽ നിന്ന് ശേഖരിച്ചത് 635 സാമ്പിൾ
സ്ക്രീനിംഗ് ഇങ്ങനെ
ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1,268 പേർ
മത്സ്യച്ചന്തയിൽ 1,017 പേർ
ബസ് സ്റ്റാൻഡിലെ പഴവർഗ്ഗ ചന്തയിൽ 85 പേർ
18 അന്തർസംസ്ഥാന ബസുകളിലെ 168 യാത്രക്കാരെ
റെയിൽവേ ബസ് സ്റ്റാൻഡുകളിലെ 853 പേരെ