ഒല്ലൂർ: കഴിഞ്ഞ ദിവസം വല്ലൂരിൽ പുലിയിറങ്ങി നായ്ക്കളെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മേഖലയിൽ ശക്തമായ പട്രോളിംഗ്. പുലിയാണോ എന്നുറപ്പ് വരുത്താനായി മേഖലയിൽ അഞ്ച് കാമറകൾ സ്ഥാപിക്കാനും തീരുമാനമായി. പുലി രണ്ട് നായ്ക്കളെ കൊണ്ടുപോവുകയും ഒരു നായയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നായ ചത്തതിനെ തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ പുലി തന്നെയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ചീഫ് വിപ് കെ. രാജൻ സ്ഥലം സന്ദർശിച്ചു. ഡി.എഫ്.ഒ എ. രജ്ഞൻ, റേഞ്ചർ അഖിൽ ബാബു, വി.എസ്. അരുൺ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.