കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 7,500 രൂപ അടിയന്തരമായി കൊവിഡ് ആശ്വാസം അനുവദിക്കുക, കേന്ദ്ര മത്സ്യ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആനാപ്പുഴ അഞ്ചങ്ങാടിയിൽ നിൽപ്പ് സമരം നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് മത്സ്യതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി അഡ്വ: വി.എസ് ദിനൽ, ബ്രാഞ്ച് സെക്രട്ടറിമാരായ യു.ടി പ്രേംനാഥ്, ഇ.എൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു..