tushar-vellapally
തുഷാർ വെള്ളാപ്പിള്ളി സുര്യപ്രമുഖൻ തൈവളപ്പിലിൻറെ വസതി സന്ദർശിച്ചു

പഴുവിൽ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റായിരുന്ന നിര്യാതനായ സുര്യപ്രമുഖൻ തൈവളപ്പിലിന്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യോഗം കൗൺസിലർ പി.കെ പ്രസന്നൻ, വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ ബിനു, വി. ഗോപകുമാർ, ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ, പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് ഹണി കണാറ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, ഡയറക്ടർ ബോർഡ് അംഗം ഷിജി തിയ്യാടി, കൗൺസിലർമാരായ പ്രദീപ് പാണപറമ്പിൽ, ബിജു, സുരേഷ് ബാബു വന്നേരി, ദിവ്യാനന്ദൻ, സാജി കൊട്ടിലപ്പാറ, ബിനോയ്, സൈബർ സേന ജില്ലാ ചെയർമാൻ സഞ്ചു പള്ളിപ്പുറം എന്നിവരും സന്നിഹിതരായി.