തൃശൂർ: കാർഷിക സ്വയംപര്യാപ്തതയുടെ ഭാഗമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ പത്തിന് എസ്.എൻ പുരം പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. ഓരോ കൃഷിഭവന്റെയും പരിധിയിൽ സ്വകാര്യ വ്യക്തികൾ, സർക്കാർ പൊതുമേഖലാ സ്ഥാപനം തുടങ്ങിയവയുടെ കൈവശമുള്ള തരിശുകിടക്കുന്ന പാടങ്ങളിലും പറമ്പുകളിലും കൃഷി ചെയ്യുകയാണ് കൃഷി വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ മുഖ്യലക്ഷ്യം.