തൃശൂർ: മതേതര ഇന്ത്യയെ വർഗ്ഗീയതയിൽ പുതപ്പിക്കുന്നതിനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത മതേതരത്വത്തിന്റെ കാവലാളായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മതേതര ഇന്ത്യയുടെ നിലനിൽപിനായി പട നയിച്ച വീരേന്ദ്രകുമാറിന്റെ വേർപാടോടെ മതേതര മുഖങ്ങളിൽ ഒന്നു കൂടി കൊഴിഞ്ഞു പോയെന്നും അദ്ദേഹം അനുസ്മരിച്ചു.