തൃശൂർ : കൊവിഡ്-19 മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അവശ്യ സർവ്വീസായ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ സംവിധാനം ഉറപ്പ് വരുത്തുക, സാലറി കട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. അസോസിയേഷൻ ജനറൽ ആശുപത്രിക്കു മുന്നിൽ കണ്ണ് തുറപ്പിക്കൽ സമരം നടത്തി. സമരം ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മൃദുൽ ചന്ദ്രൻ ഇ. അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി രഞ്ജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി ജോൺലി മാത്യു, ബ്രാഞ്ച് സെക്രട്ടറി വി.കെ ഉദയൻ, ഷീന ജോഷി, സി.എൽ ഡേവീസ്, വർഗ്ഗീസ് തെക്കേത്തല എന്നിവർ പ്രസംഗിച്ചു..