ചാവക്കാട്: കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തിരുവത്ര പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ടി.എ. അബൂബക്കർ, സി.എം. നൗഷാദ്, കരിമ്പിസലാം, കെ.എ. ഷാഹു, കെ.കാസിം തുടങ്ങിയവർ പങ്കെടുത്തു.