കയ്പമംഗലം: കൊവിഡ് 19 ന്റെ മറവിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനം വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും, കൊവിഡിനെ നേരിടാൻ സംസ്ഥാനത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപെട്ടും കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും ജനതാദൾ കയ്പമംഗലം മൂന്നുപീടികയിൽ നിൽപ്പു സമരം നടത്തി. ജെ.ഡി.എസ് ജില്ല സെക്രട്ടറി അജിത്ത് കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.എ ഇസ്മയിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹൈദ്രോസ്, ബാബുരാജ്, ഗിരീഷ് പാണ്ടികശാല, തിലകൻ തറയിൽ എന്നിവർ സംസാരിച്ചു..