കാഞ്ഞാണി : തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിൽ ദിനം 200 ദിവസമാക്കുക, കൂലി 500 രൂപയായി വർദ്ധിപ്പിക്കുക, ഗ്രാമീണ തൊഴിലാളികൾക്ക് 20 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു-എ.ഐ.ടി.യു.സി.) നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്കു മുമ്പിൽ സമരം സംഘടിപ്പിച്ചു. കാഞ്ഞാണി പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി. കെ കൃഷ്ണൻ ഉദ്ഘാടനം ചെയതു. പി. കെ ചന്ദ്രൻ അദ്ധ്യക്ഷനായി. കണ്ടശാങ്കടവിൽ നടന്ന സമരം സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി വി. ആർ മനോജ് ഉദ്ഘാടനം ചെയ്തു. ധർമ്മൻ പറത്താട്ടിൽ അദ്ധ്യക്ഷനായി.