 
തൃശൂർ: കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഓരോ കുട്ടിക്കും രണ്ട് മണിക്കൂർ വരെ പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസ്. ഒരുദിവസം നാല് പിരീഡ് വരെ ക്ലാസുകൾ ലഭിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന ക്ലാസുകൾക്ക് മൈക്രോ സോഫ്റ്റ് ടീം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ് എന്നീ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്.
രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഓൺലൈൻ ക്ലാസുകൾ നൽകുക. പ്രൈമറി വിഭാഗത്തിൽ വീഡിയോ ക്ലിപ്പിംഗുകൾ ആപ്പുകൾ വഴി അപ്‌ലോഡ് ചെയ്ത് ക്ലാസ് നൽകും. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് അദ്ധ്യാപകരുമായി  ആശയ വിനിമയം നടത്താൻ കഴിയും.
..........
ഓരോ ക്ലാസിലെയും കുട്ടികൾക്ക് പ്രത്യേക ഷെഡ്യൂളുണ്ട്. കുട്ടികൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന അസൈൻമെന്റും നൽകും. ക്ലാസ് നടക്കുമ്പോൾ വീട്ടിൽ രക്ഷിതാക്കളുടെ മേൽനോട്ടം വേണം. ആദ്യ ദിനം തന്നെ ഓൺലൈൻ ക്ലാസുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.
അനിൽ മോഹൻ
പ്രിൻസിപ്പാൾ
കേന്ദ്രീയ വിദ്യാലയ നമ്പർ വൺ
കൊച്ചി നേവൽ ബേസ്