തൃശൂർ: ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,525 പേരാണ് നിരീക്ഷണത്തിലുള്ളത്. ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് ഏഴിന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 29 പേരാണ്. രണ്ടു പേർ കോഴിക്കോട് എം.വി.ആർ ആശുപത്രിയിലും രണ്ടു പേർ പാലക്കാടും ഒരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.
വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 424 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 140 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1,302 പേരെയും മത്സ്യച്ചന്തയിൽ 973 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 99 പേരെയും സ്‌ക്രീൻ ചെയ്തു. യാത്രക്കാരുമായി വന്ന 8 അന്തർസംസ്ഥാന ബസുകൾ 73 യാത്രക്കാരെ നിർദ്ദിഷ്ട പ്രദേശങ്ങളിലെ വീടുകളിലും കൊവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 882 പേരെ സ്‌ക്രീൻ ചെയ്തു.
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 17 പേർ
ആശുപത്രി വിട്ടത് 4 പേർ
അയച്ച സാമ്പിളുകൾ 101
ആകെ അയച്ചത് 2,343
ഫലം ലഭിക്കാനുള്ളത് 335