കൊടകര: കൊടകര പഞ്ചായത്തിന്റെ ഈവനിംഗ് ഒ.പി പദ്ധതിയുടെ ഭാഗമായി കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 2ന് വൈകിട്ട് 2ന് പ്രാഥമികാരോഗ്യകേന്ദ്രം ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.