തൃശൂർ: ചെമ്പുകമ്പി മോഷണത്തിൽ വൈദ്യുതി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ കൗൺസിലിൽ പറഞ്ഞു. ചെമ്പുകമ്പി മോഷണം പോയെന്ന് രേഖ പ്രകാരം റിപ്പോർട്ട് ലഭിച്ചിട്ടും മാസങ്ങൾ പിന്നിട്ടിട്ടും മോഷ്ടാക്കളെ പിടികൂടാൻ സാധിക്കാത്തിനു കാരണം കള്ളൻ കപ്പലിൽ തന്നെ ആയതു കൊണ്ടാണ്. ഉന്നത ഉദ്യോഗസ്ഥർ ഇതിൽ ഉള്ളതുകൊണ്ട് അവരെ രക്ഷിക്കാൻ വേണ്ടിയുള്ള രഹസ്യ പരിശ്രമം നടത്തുന്നുമുണ്ട്. കോർപ്പറേഷൻ കുടിവെള്ള വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യത്തിൽ കൂടുതൽ ഡ്രൈവർമാരെയും, ക്ലീനർ മാരെയും നിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.ബി.ഗീത, സുബി ബാബു, ജോർജ് ചാണ്ടി, ടി.ആർ. സന്തോഷ്, ഫ്രാൻസീസ് ചാലിശ്ശേരി, വൽസല ബാബുരാജ്, ഷീനചന്ദ്രൻ, ബിന്ദുകുട്ടൻ, ജേക്കബ് പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.