mask-vitharanam
സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ സമാപന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.

തൃപ്രയാർ: സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ് പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്യന്നതിന്റെ സമാപന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. പദ്ധതി വിശദീകരണം ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ: സുഭാഷിണി മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ധർമ്മപാലൻ,​ കെ.ബി. ഹംസ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.കെ. ദേവദാസ്, എം.എ. ഹാരിസ് ബാബു, അഡ്വ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.