ചേലക്കര: ചേലക്കര പഞ്ചായത്തിലെ പരക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പാഞ്ഞാൾ സ്വദേശികളായ ഇവർ പരക്കാട് വീട് വാടകയ്ക്കെടുത്തു താമസിച്ചു വരികയായിരുന്നു. ചെന്നൈയിലായിരുന്ന ഇവർ നാട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച്‌ ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. സ്രവപരിശോധനയിൽ ഫലം പൊസിറ്റീവാണെന്ന് തെളിഞ്ഞതോടെ നാലു പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.