തൃശൂർ : കൊവിഡാനന്തരം ഹോട്ടൽ, റെസ്‌റ്റോറന്റ് മേഖല നേരിടുന്ന പ്രതിസന്ധി അതിജീവിക്കുന്നതിനും പരിഹാരം കണ്ടെത്താനുമായി ഹോട്ടൽ അസോസിയേഷനുകളുടെ അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നു. കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഹോട്ടലുകളുടെ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. കുത്തക ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ ചൂഷണത്തിനെതിരെ ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപീകരിക്കാനും തീരുമാനമെടുത്തു. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, നാഗരാജു (തെലുങ്കാന), പി.സി. റാവു (കർണ്ണാടക), വെങ്കിടസുബ്ബു (തമിഴ്‌നാട്), സത്യനാരായണ (ആന്ധ്ര) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്..