പട്ടിക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരം ശനിയാഴ്ച മാലിന്യ വിമുക്തി ദിനമായി വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസ് ആചരിച്ചു. കൊവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇത്തരം പ്രവൃത്തികൾ കോളേജ് കാമ്പസിൽ സംഘടിപ്പിച്ചത്. ജൂൺ ഒന്ന് മുതൽ കോളേജിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.
കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അണുനശീകരണ പരിപാടിയും ശുചീകരണ യജ്ഞവും വാർഡ് അംഗം ഡെയ്‌സി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ശ്രീനാരായണ വിദ്യാപീഠം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ശശി പോട്ടയിൽ, ട്രഷറർ ശിവരാമൻ കെ.ഐ, കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ക്രിസ്റ്റോ അമ്പാട്ട്, ജനറൽ ക്യാപ്ടൻ ലിവിൻ വി.പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോളേജ് പി.ആർ.ഒ: പ്രസാദ് കെ.വി. നന്ദി പറഞ്ഞു.