തൃശൂർ: കൊവിഡ് കെയർ സെന്ററുകളിൽ നിന്നും പ്രവാസികളെ വിട്ടയക്കുമ്പോൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കളക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കി.

നിർദ്ദേശങ്ങൾ ഇവ

വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർക്ക് ആദ്യ ഏഴുദിവസം സർക്കാരിന്റെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണം

അടുത്ത ഏഴ് ദിനം സർക്കാർ മാർഗ്ഗ നിർദ്ദേശപ്രകാരം സൗകര്യങ്ങളുള്ള വീട്ടിൽ നിരീക്ഷണകാലം

വീടുകളിലേക്ക് അയക്കുന്നതിന് മുമ്പ് ക്യാമ്പ് ഉദ്യോഗസ്ഥരും ഓഫീസറും പഞ്ചായത്തിന് അറിയിപ്പ് നൽകണം

നിരീക്ഷണകാലം പൂർത്തിയാക്കാൻ ആവശ്യമായ സൗകര്യം ഉറപ്പുവരുത്തണം

ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തിയിൽ നിന്നും സത്യവാങ്മൂലം ക്യാമ്പ് ഉദ്യോഗസ്ഥർ ഒപ്പിട്ടു വാങ്ങണം

യാത്രക്കാവശ്യമായ സൗകര്യങ്ങൾ സ്വന്തം ചെലവിൽ നിർവഹിക്കണം

വാഹനത്തിന്റെ ഡ്രൈവർ കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം

വാഹനങ്ങൾ അണുവിമുക്തമാക്കണം

വിട്ടയക്കുന്ന വ്യക്തിയുടെ വിവരം ക്യാമ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസറും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയെയും മെഡിക്കൽ ഓഫീസറെയും അറിയിക്കണം

കൊവിഡ് ജാഗ്രതാ പോർട്ടലിൽ ആവശ്യമായ അപ്ഡേഷൻ നടത്തണം

ഡിസ്ചാർജ് രജിസ്റ്ററിൽ വിട്ടയക്കുന്ന സമയം, തീയതി, വാഹന നമ്പർ തുടങ്ങിയ വിവരങ്ങൾ ക്യാമ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം

ഈ വ്യക്തികൾ സാമൂഹികമായ ഒറ്റപ്പെടുത്തലോ, വിവേചനമോ നേരിടുന്നില്ല എന്ന് വാർഡ്തല കമ്മിറ്റി ഉറപ്പുവരുത്തണം.