പാർക്ക് തുടങ്ങിയത് 1959ൽ
തൃശൂർ: നവീകരിച്ച നെഹ്റു പാർക്ക് ലോക്ക് ഡൗണിന് ശേഷം തുറന്നാൽ ഇനി മുതൽ കളികൾക്കൊപ്പം കലാപരിപാടികളും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയാകും കലാപരിപാടികൾ. ഇതിനായി ഒരു സ്ഥിരം സംവിധാനമൊരുക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. കോർപറേഷൻ പരിധിയിലെ കുട്ടികളിൽ കലാ സാംസ്‌കാരിക ബോധം വളർത്തുന്നതിനുള്ള വേദിയായി നെഹ്റു പാർക്കിനെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണിത്. മാനസിക ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഓപ്പൺ ജിമ്മും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക വളർച്ചയ്ക്കും ഒരു പോലെ ഗുണം ചെയ്യുന്ന കളിയുപകരണങ്ങളുമുണ്ട്. കുട്ടികൾക്കായി സൈക്കിൾ ട്രാക്കുകൾ, മ്യൂസിക്കൽ ഫൗണ്ടൻ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നെഹ്റു പാർക്ക് മോടിപിടിപ്പിച്ചത്.