തൃശൂർ: മണ്ണുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികൾ ജൂൺ 15ന് മുമ്പേ പൂർത്തിയാക്കുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി എൻ.എച്ച് അധികൃതർക്ക് കർശന നിർദേശം നൽകി. മണ്ണുത്തിയിലെ വെള്ളക്കെട്ട് പ്രദേശം ജനപ്രതിനിധികളുടെ സംഘം സന്ദർശിച്ചു. ടി.എൻ പ്രതാപൻ എം.പി, രമ്യഹരിദാസ് എം.പി, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്‌, മണ്ണുത്തി പൗരാവലി ചെയർമാൻ എം.യു മുത്തു, ഭാസ്കരൻ. കെ. മാധവൻ, ജോസ് പാലോക്കാരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു..