തൃശൂർ: 10 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 11,894 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ച് പേർ മുംബയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നതാണ്. മുംബയിൽ നിന്നും വന്ന രണ്ട് കാട്ടൂർ സ്വദേശികൾ എറണാകുളത്ത് ചികിത്സയിലാണ്. മുംബയിൽ നിന്നെത്തിയ മൂന്ന് പേർ പാവറട്ടി, ആളൂർ, കൊരട്ടി സ്വദേശികളാണ്. ചേലക്കര സ്വദേശികളാണ് ചെന്നൈയിൽ നിന്ന് വന്ന മൂന്ന് പേർ. അബുദാബിയിൽ നിന്ന് വന്നയാൾ കൊടുങ്ങല്ലൂർ സ്വദേശിയും കുവൈത്തിൽ നിന്ന് വന്നയാൾ കുന്നംകുളം സ്വദേശിയുമാണ്. വിവിധ മേഖലയിലെ 750 ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 342 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 133 പേർക്ക് കൗൺസലിംഗ് നൽകി.
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 11 പേർ
ആശുപത്രി വിട്ടത് 7 പേർ
അയച്ച സാമ്പിളുകൾ 121
ആകെ സാമ്പിൾ 2464
ഫലം വരാനുള്ളത് 351 എണ്ണം
സ്ക്രീൻ ചെയ്തത്
ശക്തൻ പച്ചക്കറി മാർക്കറ്റ് 1185
മത്സ്യച്ചന്തയിൽ 1217
ബസ് സ്റ്റാൻഡിലെ പഴവർഗ്ഗച്ചന്തയിൽ 72
അന്തർസംസ്ഥാന ബസിലെത്തിയ 30 പേർ
റെയിൽവേ സ്റ്റേഷൻ- ബസ് സ്റ്റാൻഡ് 703 പേർ