തൃശൂർ: രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ശേഷം 26, 27 തീയതികളിലായി ആരംഭിച്ച പ്ലസ് വൺ - പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ അവസാനിച്ചു. പ്ലസ് വൺ വിഭാഗത്തിൽ 97.9 ശതമാനവും പ്ലസ് ടു വിഭാഗത്തിൽ 98.8 ശതമാനവും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 99.6 ശതമാനവും പരീക്ഷയെഴുതി. കണക്ക്, പൊളിറ്റിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി, കെമിസ്ട്രി, ജേർണലിസം എന്നീ വിഷയങ്ങളിലായാണ് അവസാന ദിന പരീക്ഷ നടന്നത്. രണ്ടാം ഘട്ട ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിക്കും. അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ നേരിട്ട് ഹാജരാകും. മാർച്ച് മാസത്തിൽ പൂർത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മേയ്18 ന് ആരംഭിച്ചെങ്കിലും പരീക്ഷകൾ പുനരാരംഭിച്ചതിനാൽ 22 ന് നിറുത്തിവെച്ചു.
മൂല്യനിർണ്ണയത്തിന്
ഹയർസെക്കൻഡറിക്ക് 6
തൃശൂർ ഗവ മോഡൽ ബോയ്‌സ് സ്‌കൂൾ, തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂൾ, തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്, അയ്യന്തോൾ എച്ച്.എസ്.എസ്, തൃശൂർ സേക്രഡ് ഹാർട്ട്, മാർത്തോമ്മ എച്ച്.എസ്.എസ്
വൊക്കേഷണൽ
ഹയർസെക്കൻഡറിക്ക് 2
തൃശൂർ ഗവ മോഡൽ ഗേൾസ്, അയ്യന്തോൾ എച്ച്.എസ്.എസ്