തൃശൂർ : വിദേശത്ത് നിന്ന് വരുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ടി.എൻ പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ്‌ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, സി. എ റഷീദ്, സി. വി കുരിയാക്കോസ്, കെ. ആർ ഗിരിജൻ എന്നിവർ സംസാരിച്ചു.