തൃശൂർ: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ ഗ്രാമം സ്വാശ്രയ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി കർഷക മോർച്ച നടത്തുന്ന സമൂഹ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാർ നിർവഹിച്ചു. നടത്തറ - കൃഷ്‌ണാപുരം ഭാഗത്തെ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അബിൻസ് ജെയിംസിന്റെ തരിശായിക്കിടന്ന ഭൂമിയിലാണ് അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് കൃഷി ആരംഭിച്ചത്.

ചേന, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് കുന്നമ്പത്ത്, മണ്ഡലം പ്രസിഡന്റ് രഘുനാഥ്‌ .സി. മേനോൻ, സംസ്ഥാന സമിതി അംഗം ചന്ദ്രൻ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് പ്രശാന്ത്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കടവിൽ, മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിന്ദു രമേശ്‌ തുടങ്ങിയവർ പങ്കെടുത്തു.