കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ലോകമലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എക്ക് ചെക്കും സമ്മതപത്രവും കൈമാറി. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം ടി.കെ. സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ.ജോഷി,​ കെ.വി. ദേവദാസ് എന്നിവർ സംസാരിച്ചു. എ.കെ. മുരളി, സി.ബി. രവി, സി.കെ. വിജയൻ എന്നിവർ പങ്കെടുത്തു.