പാവറട്ടി : ഇന്നലെ പാവറട്ടിയിൽ 2 വയസ്സായ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും കാറിൽ വന്ന 4 അംഗ കുടുംബത്തിലെ കുട്ടിയാണ്. പാലക്കാട്ടുകാരനായ കാർ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കാറിൽ വന്ന കുടുംബത്തിന്റെ സാമ്പിളുകൾ പരിശോധിച്ചത്. കുട്ടി ഒഴികെയുള്ളവരുടെയെല്ലാം ഫലം നെഗറ്റീവാണ്. മേയ് 19ന് വന്ന കുടുംബം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കുട്ടിയെയും അമ്മയെയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മുല്ലശ്ശേരി സി.എച്ച്.സിയിലെ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.