ഉരുൾപൊട്ടൽ ഭീതിയിൽ നാട്ടുകാർ
ചാലക്കുടി : കനത്ത മഴയിൽ അതിരപ്പിള്ളി മലയിൽ ഉരുൾപൊട്ടൽ. കണ്ണംകുഴി തോട്ടിൽ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് തോട്ടിൽ അതിശക്തമായ കുത്തൊഴുക്ക് അനുഭവപ്പെട്ടത്. വൈകീട്ട് ആറിന് തുടങ്ങിയ മഴയ്‌ക്കൊടുവിലായിരുന്നു തോട് നിറഞ്ഞുകവിഞ്ഞ കുത്തൊഴുക്ക്. ഇതോടെയാണ് മലയുടെ മുകളിൽ ഉരുൾപ്പൊട്ടൽ ഉണ്ടായെന്ന നിഗമനത്തിലെത്തിയത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാലവർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായ ഇത്തരം അനുഭവം അതിരപ്പിള്ളിക്കാരെ ആശങ്കയിലാക്കി.