വാടാനപ്പിള്ളി : വിദ്യാലയങ്ങളിൽ ഔഷധസസ്യകവചം പദ്ധതിയുടെ ഉദ്ഘാടനം നാളെ തൃത്തല്ലൂർ യു.പി സ്കൂളിൽ നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് വനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ് രജിതൻ അദ്ധ്യക്ഷത വഹിക്കും. ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പ്രതിരോധ ശേഷി ഉണ്ടാക്കുന്ന സസ്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ബോധവത്കരണം എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഓയിസ്ക ഇന്റർനാഷണലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.