karshakaxangham-krishi
കർഷകസംഘം ക്യഷിയിറക്കുന്നു

തളിക്കുളം: കൊവിഡ് 19 ന്റെ ഭാഗമായി ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ കേരള കർഷക സംഘം, സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൃഷിയിറക്കൽ ആരംഭിച്ചു. കർഷകത്തൊഴിലാളി യൂണിയൻ നാട്ടിക ഏരിയ സെക്രട്ടറി കെ.എ വിശ്വംഭരൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ സീത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി.ഐ സജിത അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എസ്.കെ.ടി.യു പഞ്ചായത്ത്‌ സെക്രട്ടറി കെ.എസ് ബാബു, ഇ.പി.കെ സുഭാഷിതൻ, ഇ.വി കൃഷ്‌ണഘോഷ്, എൻ.കെ വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. തളിക്കുളം പഞ്ചായത്ത്‌, വികാസ് ട്രസ്റ്റ് തളിക്കുളം കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്.