kda-zeebra-line
ഡി.ഡബ്ല്യുടിയുടെ നേതൃത്വത്തില്‍ സീബ്രാ ലൈന്‍ വരക്കുന്നു

കോടാലി: കോടാലി ഡ്രൈവേഴ്‌സ് വെൽഫയർ ട്രസ്റ്റ് കോടാലി ജി.എൽ.പി.എസിന്റെ മുൻപിലും സമീപത്തുമുള്ള ഹംബുകളിൽ സീബ്രാലൈൻ വരച്ചു. മറ്റത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് മുൻ മെമ്പർ ബെന്നി തൊണ്ടുങ്ങൽ അദ്ധ്യക്ഷനായി. എം.വി. ഹംസ, ടി.ആർ. ഔസേപ്പുട്ടി, ഒ.പി. ജോണി, ശശി ആര്യാടൻ തുടങ്ങിയവർ സംസാരിച്ചു.