തൃശൂർ: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന 1600 ഓളം അന്യസംസ്ഥാന തൊഴിലാളികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രയാക്കി. തൃശൂരിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് ട്രെയിനിലാണ് ഇവർ യാത്ര തിരിച്ചത്. അതാത് സംസ്ഥാനങ്ങളാണ് യാത്രാച്ചെലവ് വഹിക്കുന്നത്. സ്‌ക്രീനിംഗ് കഴിഞ്ഞ ശേഷമാണ് ഇവരെ യാത്രയാക്കിയത്.