ചാലക്കുടി: ചിറയത്ത് ഗ്രൂപ്പ് ചെയർമാനും സെൻട്രൽ എക്‌സൈസ് റിട്ട. സൂപ്രണ്ടുമായ ജനതാ റോഡിൽ ചിറയത്ത് സി.വി സെബാസ്റ്റ്യൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ലയൺസ് ക്ലബ് പ്രസിഡന്റ്, എസ്.എച്ച് കോളേജ് പി.ടി.ഡബ്ല്യു.എ പ്രസിഡന്റ്, സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, കുടുംബ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തൃശൂർ കണിമംഗലം പനോക്കാരൻ കുടുംബാംഗം പരേതയായ മാഗി. മക്കൾ: അഡ്വ. ബിജു എസ്. ചിറയത്ത് (ചാലക്കുടി നഗരസഭ കൗൺസിലർ), ഷാജു ചിറയത്ത് (ചിറയത്ത് ഗോൾഡ് സൂപ്പർ മാർക്കറ്റ്) , രാജു ചിറയത്ത് (ചിറയത്ത് ഗോൾഡ് സൂപ്പർ മാർക്കറ്റ്), മിൽന. മരുമക്കൾ: അഡ്വ. ജെന്നിഫർ അവറാൻ ചൊവ്വര കാലടി, സ്മിത കുന്നത്തോട്ടത്തിൽ (കൊറ്റമം കാലടി), റിസ്‌മോൾ നമ്പ്യാർ പറമ്പിൽ (വാഴക്കുളം), കേണൽ ജോസ്മിൻ കണ്ണമ്പുഴ, (പറവട്ടാനി (ഇന്ത്യൻ ആർമി).