തൃശൂർ: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അശോകൻ ആവശ്യപ്പെട്ടു. ശ്രീനാരായണീയർ ഉൾപ്പെടെയുള്ള കേരള സമൂഹം പ്രതീക്ഷയോടെയായിരുന്നു ഈ പദ്ധതിയെ കണ്ടിരുന്നത്. പെട്ടെന്ന് പദ്ധതി റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. പദ്ധതിയുടെ പ്രാധാന്യം അധികൃതർ തിരിച്ചറിയണം. ശിവഗിരിയും ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി ഫലപ്രാപ്തിയിലെത്താൻ അധികാരികൾ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.